Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അമേരിക്കൻ കൂലിപ്പട്ടാളം ഗസയിൽ ഇസ്രായേലിനൊപ്പം ആക്രമണത്തിൽ പങ്കാളികളായതായി റിപ്പോർട്ട്

November 27, 2023

Malayalam_News_Qatar

November 27, 2023

ന്യൂസ്‌റൂം ഡെസ്ക്

 

ഗസ :ഗസയിൽ സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കാൻ അമേരിക്കൻ കൂലിപ്പട്ടാളവും ഇസ്രായേൽ സൈന്യത്തിനൊപ്പം ചേർന്നതായി റിപ്പോർട്ട്.നിരവധി ഓൺലൈൻ മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലാണ് ഇതിനുള്ള തെളിവുകൾ കണ്ടെത്തിയത്.ഗസ ആക്രമണത്തിൽ ഇസ്രായേലിന് അമേരിക്ക ആയുധങ്ങൾ അടക്കമുള്ള സൈനിക സഹായം നൽകുന്നുണ്ടെങ്കിലും നേരിട്ട് ആക്രമണത്തിൽ പങ്കെടുക്കില്ലെന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നത്.എന്നാൽ ഈ പ്രഖ്യാപനം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ.

അധിനിവേശ ഫലസ്തീൻ പ്രദേശമായ ബീറിയിലും മറ്റ് പ്രദേശങ്ങളിലും ഫോർവേഡ് ഒബ്സർവേഷൻസ് ഗ്രൂപ്പിൽ (എഫ്ഒജി) നിന്നുള്ള അമേരിക്കൻ കൂലിപ്പടയാളികൾ ആക്രമണത്തിൽ പങ്കെടുത്തതായി തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.ഇതുസംബന്ധിച്ച്, അൽ-ജസീറ നടത്തിയ അന്വേഷണത്തിലും ചിത്രങ്ങളിൽ ഉള്ളത് യുഎസ് കൂലിപ്പടയാളികളാണെന്ന് സ്ഥിരീകരിക്കുന്നു.

ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിനെതിരെ  രഹസ്യമായി പങ്കെടുത്ത് കുപ്രസിദ്ധി നേടിയ അമേരിക്കൻ രഹസ്യ സൈനിക വിഭാഗമാണ് എഫ്ഒജി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News