Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
യാസ്മിന്‍ അല്‍ ദബ്ബാഗ്, സൗദിയുടെ പറക്കും കുതിര ഒളിമ്പിക്‌സിലേക്ക്

July 04, 2021

July 04, 2021

റിയാദ്:ലോക കായിക മാമാങ്കത്തില്‍ പങ്കെടുക്കാന്‍ സഊദിയുടെ പറക്കും കുതിര. ചരിത്രത്തിലാദ്യമായി സഊദി അറേബ്യയില്‍ നിന്നും ഒരു വനിതാ താരം ഒളിമ്പിക്‌സ് ഓട്ടത്സരത്തില്‍ പങ്കെടുക്കുകയാണ്. ഈ മാസം ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരിക്കയാണ് വനിതാ അത്ലറ്റ് യാസ്മിന്‍ അല്‍ ദബ്ബാഗ്. വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തിലാണ് റെക്കോര്‍ഡോടെ യാസ്മിന്‍ യോഗ്യത നേടിയത്. സഊദിയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാണ് യാസ്മിന്‍.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ബാസ്‌കറ്റ്ബാള്‍, നീന്തല്‍, വോളിബാള്‍, ജിംനാസ്റ്റിക്സ് എന്നിവയിലെല്ലാം ഇവര്‍ പങ്കെടുത്തിരുന്നു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ മത്സരിക്കുന്ന യാസ്മിന്‍ ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരികളിലൊരാളായ ലിന്‍ഫോര്‍ഡ് ക്രിസ്റ്റിയുടെ കീഴില്‍ മൂന്ന് വര്‍ഷമായി പരിശീലനത്തിലാണ്. യാസ്മിന്‍ കൊളംബിയ യൂണിവേഴ്സിറ്റിയിലാണ് യാസ്മിന്‍  പഠിച്ചത്. 2019ല്‍ സഊദി അറേബ്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷനില്‍ അംഗമായി.

 

 


Latest Related News