Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ദോഹ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, മിക്സഡ് റിലേയിൽ ഇന്ത്യ പുറത്തായി

September 30, 2019

September 30, 2019

ദോഹ : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 4x 400 മിക്സഡ് റിലേയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.അമേരിക്കക്കാണ് ഈ ഇനത്തിൽ സ്വർണം.ജമൈക്ക വെള്ളിയും ബഹ്‌റൈൻ വെങ്കലവും നേടി.
ഫൈനലില്‍ സീസണിലെ മികച്ച സമയം കണ്ടെത്തിയെങ്കിലും ഇന്ത്യ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി കെ വിസ്‌മയ, ജിസ്‌ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നിവരടങ്ങിയ ടീം മൂന്ന് മിനിറ്റ് 15.77 സെക്കന്‍ഡിൽ1600 മീറ്റര്‍ പൂര്‍ത്തിയാക്കി.  ആദ്യം ഇറങ്ങിയ അനസ് മികച്ച പ്രകടനം നടത്തിയെങ്കിലും വിസ്‌മയയിൽ നിന്ന് ബാറ്റണ്‍ സ്വീകരിച്ച ശേഷം ജിസ്‌നയ്ക്ക് സംഭവിച്ച പിഴവാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അല്ലായിരുന്നെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ കുറിച്ച ദേശീയ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയുമായിരുന്നു.  മൂന്ന് മിനിറ്റ് 9.34 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത അമേരിക്ക ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. അമേരിക്കന്‍ താരമായ അലിസൺ ഫെലിക്‌സ് ലോക ചാംപ്യന്‍ഷിപ്പിലെ 12-ാം സ്വര്‍ണവുമായി ചരിത്രനേട്ടത്തിലെത്തി.


Latest Related News