Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനെ വീഴ്ത്തി സൗദി, യുഎഇക്ക് സമനില

September 07, 2021

September 07, 2021

 

ലോകകപ്പ് യോഗ്യതാമത്സരത്തിൽ ആതിഥേയരായ ഒമാനെതിരെ സൗദിക്ക് വിജയം. ചൊവ്വാഴ്ച രാത്രി(ഇന്ന്) മസ്കറ്റിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സൗദി ഒമാനെ മറികടന്നത്. മറ്റൊരു മത്സരത്തിൽ യുഎഇയും സിറിയയും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. 

കഴിഞ്ഞ മത്സരത്തിൽ ജപ്പാനെ അട്ടിമറിക്കാൻ കഴിഞ്ഞതിന്റെ ആവേശവുമായെത്തിയ ഒമാന്റെ വലയിൽ സലേഹ് അൽ ഷെഹ്‌രിയാണ് പന്തെത്തിച്ചത്. ഫഹദ് അൽ മുവല്ലദിന്റെ പാസിൽ നിന്നും 42ആം മിനിറ്റിലാണ് താരം ഗോൾവല കുലുക്കിയത്. തിരിച്ചടിക്കാൻ ഒമാൻ കിണഞ്ഞുപരിശ്രമിച്ചെങ്കിലും സൗദിയുടെ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്താൻ കഴിഞ്ഞില്ല. തുടർച്ചയായ രണ്ടാം വിജയത്തോടെ സൗദി പോയിന്റ് പട്ടികയിൽ ആസ്ട്രേലിയക്കൊപ്പം ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഒരു വിജയവും, ഒരു പരാജയവുമായി മൂന്നാം സ്ഥാനത്താണ് ഒമാൻ.


Latest Related News