Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ജപ്പാനോട് തോൽവി, ഒമാന്റെ ലോകകപ്പ് മോഹങ്ങൾ മങ്ങുന്നു

November 17, 2021

November 17, 2021

ലോകകപ്പിന് യോഗ്യത തേടി ജപ്പാനെ നേരിടാനിറങ്ങിയ ഒമാന് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒമാൻ ജപ്പാന് മുന്നിൽ കീഴടങ്ങിയത്. ബോഷറിലെ സുൽത്താൻ ഖാബൂസ് ബിൻ സയീദ് സ്റ്റേഡിയത്തിൽ, സ്വന്തം കാണികളുടെ മുന്നിൽ പന്തുതട്ടാൻ ഇറങ്ങിയ ഒമാൻ 81ആം മിനിറ്റിലാണ് ഗോൾ വഴങ്ങിയത്. ജൂനിയർ ഇട്ടോയാണ് സന്ദർശകർക്കായി വല കുലുക്കിയത്. അമിതപ്രതിരോധത്തിലൂന്നി കളിച്ചതാണ് ഒമാന് വിനയായത്. തോൽവിയോടെ ടീമിന്റെ ലോകകപ്പ് യോഗ്യതയ്ക്കുള്ള സാധ്യത തുലാസിലായി. 

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ വിയറ്റ്നാമിനെ തോൽപിച്ച സൗദി അറേബ്യയാണ് ഗ്രൂപ്പിൽ ഒന്നാമതുള്ളത്. ഇതുവരെ തോൽവിയറിയാത്ത സൗദിക്ക് 16 പോയിന്റ് ആണ് സമ്പാദ്യം. 12 പോയിന്റുമായി ജപ്പാൻ, 11 പോയിന്റുമായി ഓസ്‌ട്രേലിയ എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനത്തുള്ളത്. ഏഴ് പോയിന്റുമായി നാലാമതുളള ഒമാന് അടുത്ത യോഗ്യതാമത്സരത്തിൽ സൗദിയെ ആണ് നേരിടേണ്ടത്.


Latest Related News