Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വിദേശരാജ്യക്കാര്‍ക്ക് ഉംറ വിസ അനുവദിച്ചു തുടങ്ങി

August 08, 2021

August 08, 2021

മക്ക: വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് വിസ അനുവദിച്ചു തുടങ്ങി. ഇറാഖില്‍ നിന്നുള്ള സംഘത്തിനാണ് ആദ്യമായി വിസകള്‍ നല്‍കിയത്. കോവിഡ് കാരണം വിദേശ തീര്‍ഥാടകര്‍ക്ക് ഹജ്ജ്,ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ആഗസ്റ്റ് ഒമ്പത് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറ തീര്‍ഥാടകരെത്തുമെന്ന് കഴിഞ്ഞ ദിവസം ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു. നിശ്ചിത ഷെഡ്യൂള്‍ അനുസരിച്ചും ഉംറക്ക് വരുന്നതിനു അനുവദിച്ച രാജ്യങ്ങള്‍ക്കുള്ള പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വീസ നല്‍കുന്ന പ്രക്രിയ തുടരുമെന്നാണ് ഹജ്ജ് മന്ത്രാലയം അറിയിച്ചത്
ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും പ്രഖ്യാപിച്ച പ്രകാരമായിരിക്കും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് പ്രവേശനാനുമതി നല്‍കുക. വാക്‌സിനെടുത്തിരിക്കുക, 18 വയസ്സിനു മുകളിലുള്ളവരായിരിക്കുക എന്നതാണ് വിദേശ തീര്‍ഥാടകര്‍ക്ക് നിശ്ചയിച്ച നിബന്ധനകളില്‍ പ്രധാനപ്പെട്ടത്. ഇന്ത്യയില്‍ നിന്നും തീര്‍ഥാടകര്‍ക്ക് നേരിട്ട് ഉംറക്ക് എത്താനാകില്ല.

 


Latest Related News