Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഉംറ വിസ ബുക്കിങ് ആരംഭിച്ചു: ഓഗസ്റ്റ് 9 മുതല്‍ പ്രവേശനം ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനമില്ല

July 28, 2021

July 28, 2021

മക്ക: ഉംറ വിസ ബുക്കിങ് നടപടികള്‍ ആരംഭിച്ചു.ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് ഹിഷാം സഈദാണ്് ഇക്കാര്യം അറിയിച്ചത്. ഒരു ചാനലിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഓഗസ്റ്റ് ഒമ്പത് (മുഹര്‍റം ഒന്ന്) മുതല്‍ രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് ഉംറക്ക് അനുമതി നല്‍കാനാണ് തീരുമാനം. കര്‍ശനമായ ആരോഗ്യ മുന്‍കരുതല്‍ പാലിച്ചായിരിക്കും വിദേശ തീര്‍ഥാടകര്‍ക്ക് ഉംറക്ക് അനുമതി നല്‍കുക. ഉംറ വിസകള്‍, താമസം, പാര്‍പ്പിടം, ഗതാഗതം, ഭക്ഷണം എന്നിവ ഉള്‍പ്പെടുന്ന പാക്കേജുകളുടെ  ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കോവിഡ്  കാരണം ചില രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനു വിലക്ക് ഇപ്പോഴും തുടരുകയാണ്.ഈ രാജ്യങ്ങളിലെ ആളുകള്‍ക്ക് അനുവദനീയമായ മറ്റൊരു രാജ്യത്തിലുടെ വരാന്‍ സാധിക്കും. അവിടെ 14 ദിവസം താമസിക്കുകയും മെഡിക്കല്‍ പരിശോധനയില്‍ കോവിഡില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്ത ശേഷമായിരിക്കും സൗദിയിലേക്ക് പ്രവേശനം നല്‍കുക.

 

 


Latest Related News