Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലേക്ക് തിരിച്ചുപോകാനാവാതെ നാട്ടിൽ കുടുങ്ങിയ തുമ്പമൺ സ്വദേശി വാഹനാപകടത്തിൽ മരിച്ചു

August 30, 2021

August 30, 2021

കുവൈത്ത് സിറ്റി: പത്തനംതിട്ട തുമ്പമൺ സ്വദേശിയായ കുവൈത്ത് പ്രവാസി നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. വയലിനും പടിഞ്ഞാറ് പല്ലാകുഴി സ്വദേശി സുബിന്‍ തോമസ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കോട്ടയത്ത്‌ നിന്ന് തുമ്പമണിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചങ്ങനാശ്ശേരി - തിരുവല്ല റോഡില്‍ ഇടിഞ്ഞില്ലത്ത് ബൈക്കില്‍ കാറിടിക്കുകയായിരുന്നു. കുവൈത്തില്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സുബിന്‍ തോമസ് വിമാനമില്ലാത്തതിനാല്‍ കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാതെ നാട്ടിലെ ട്രാവല്‍ ആന്‍ഡ് ടൂര്‍ കമ്പനിയിൽ തല്‍ക്കാലത്തേക്ക് ജോലി ചെയ്തുവരികയായിരുന്നു. കുവൈത്തില്‍ ഫഹാഹീലില്‍ ആണ് താമസിച്ചിരുന്നത്. കുവൈത്തിലെ തുമ്പമൺ ഫോറം സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. സുബിന്റെ  സഹോദരനും കുറച്ച്‌ നാള്‍ മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക

 


Latest Related News