Breaking News
ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു |
സൗദിയിലെ തായിഫിലുണ്ടായ കാർ അപകടത്തിൽ മൂന്ന് യുവാക്കൾ വെന്തുമരിച്ചു

August 09, 2022

August 09, 2022

തായിഫ് : സൗദിയിലെ തായിഫ് അൽ-സെയിൽ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം അപകടത്തിൽ പെട്ട്  മൂന്ന് യുവാക്കൾ വെന്തുമരിച്ചു.തായിഫ് സിവിൽ ഡിഫൻസ് വക്താവ് കേണൽ നാസർ അൽ-ഷരീഫിനെ ഉദ്ദരിച്ച് സൗദി ഗസറ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അപകടത്തിൽ പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞതായും റിപ്പോർട്ട് ഉണ്ട്..സിവിൽ ഡിഫൻസ് വിഭാഗം നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.ഒരാളുടെ മൃതദേഹം ഇന്ന് രാവിലെയോടെയാണ് കണ്ടെത്തിയത്.ഇവർ ഏതു രാജ്യക്കാരാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലം മഴയും ഇടിമിന്നലുമുണ്ടാകുമെന്നും യാത്രക്കാർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.അടുത്ത വെള്ളിയാഴ്ച്ച വരെയാണ് മഴ പ്രവചിച്ചിരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News