Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
മലയാളി യുവാവിനെ സൗദി അറേബ്യയില്‍ കാണാനില്ലെന്ന് പരാതി

June 28, 2021

June 28, 2021

റിയാദ് :ഹഫര്‍ അല്‍ബാത്വിനില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ ആലംകോട് സ്വദേശി പ്രദീഷ് ചന്ദ്രശേഖരനെ (34) കഴിഞ്ഞ മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതി. ഈ മാസം നാലിന് ജോലിസംബന്ധമായി സ്‌പോണ്‍സറുടെ കൂടെ പോയതാണെന്ന് പറയപ്പെടുന്നു.അതിനു ശേഷം ഒരു വിവരവും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഞ്ചു വര്‍ഷമായി ഒരു സ്വകാര്യ കമ്പനിയിലെ ട്രെയ്‌ലര്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ഏപ്രില്‍ രണ്ടിന് അവധികഴിഞ്ഞ് നാട്ടില്‍നിന്നെത്തിയ ഇദ്ദേഹം, നിലവിലെ ജോലിയിലുള്ള ബുദ്ധിമുട്ടുകാരണം പുതിയൊരു കമ്പനിയിലേക്ക് ജോലി മാറാന്‍ തയാറെടുക്കുന്നതിനിടെയാണ് കാണാതായത്.

ഇതിനിടെ ബന്ധുക്കളും സുഹൃത്തുക്കളും പല രീതിയില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാണാതായതിനു പിന്നാലെ, സൗദിയിലുള്ള ബന്ധുവിന്റെ  ഫോണിലേക്ക് ഒരു പ്രാവശ്യം പ്രദീഷ് ബന്ധപ്പെട്ടിരുന്നു. 'ജയിലിലേക്ക് കൊണ്ടുപോകുകയാണെന്ന് തോന്നുന്നു' എന്ന് മാത്രം പറഞ്ഞ് കാള്‍ കട്ടാവുകയും തുടര്‍ന്ന് ഫോണ്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. ദമ്മാമില്‍നിന്നുള്ള സാമൂഹികപ്രവര്‍ത്തകര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യപ്രകാരം സാമൂഹ്യപ്രവർത്തകർ അന്വേഷണം തുടരുന്നുണ്ട്.വിഷയം ഇന്ത്യന്‍ എംബസിയുടെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News