Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോവിഡ് വ്യാപനം കുതിച്ചുയരുന്നു;കുവൈത്തില്‍ സ്വകാര്യ ആശുപത്രികളോട് കരുതിയിരിക്കാന്‍ നിര്‍ദേശം

July 05, 2021

July 05, 2021

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയം സ്വകാര്യ ആശുപത്രികളുടെ സഹായം തേടും. സ്വകാര്യ ആശുപത്രികളോട് കരുതിയിരിക്കാന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതാണ് ആശങ്കക്കിടയാക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു വാര്‍ഡുകളുടെ 40 ശതമാനം നിറഞ്ഞ അവസ്ഥയിലാണ്. 300നടുത്ത് ആളുകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജൂണ്‍ തുടക്കത്തില്‍ 144 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്നതെങ്കില്‍  അവസാനത്തോടെ ഇത് 290ന് മുകളിലായി. ഇരട്ടിയിലധികമാണ് വര്‍ധനയുണ്ടായത്. സമീപ ആഴ്ചകളില്‍ പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വര്‍ധിച്ചുവരുകയാണ്.
ഈപ്രതിസന്ധി മുന്‍കൂട്ടിക്കണ്ടാണ് സ്വകാര്യ ആശുപത്രികളുടെ സഹായം അഭ്യര്‍ഥിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ക്ക് മന്ത്രാലയം താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹവല്ലി, അഹ്‌മദി ഗവര്‍ണറേറ്റുകളിലാണ് കോവിഡ് കേസുകള്‍ കൂടുതലുള്ളത്.ജനങ്ങള്‍ ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. സ്ഥിതി നിയന്ത്രണാതീതമായാല്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ക്ക് അധികൃതര്‍ നിര്‍ബന്ധിതരാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

 


Latest Related News