Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
64 ലോകകപ്പ് മത്സരങ്ങളും സ്റ്റേഡിയത്തിലിരുന്ന് കണ്ട ഫുട്‍ബോൾ ആരാധകന് ലോകറെക്കോർഡ്,അഭിനന്ദനവുമായി ഫിഫ

December 23, 2022

December 23, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : 2022 ഫിഫ ലോകകപ്പിലെ 64 മത്സരങ്ങളും കണ്ട യുകെ സ്വദേശിക്ക് ലോക റെക്കോര്‍ഡ്. യൂട്യൂബറായ തിയോ ആണ് ലോകകപ്പിലെ എല്ലാ മത്സരങ്ങളും കണ്ട ആദ്യ വ്യക്തിയെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.


” എന്തൊരു ലോകകപ്പായിരുന്നു അത്. ലോകപ്പിലെ 64 മത്സരങ്ങളും കണ്ടു. അര്‍ജന്റീന കപ്പുയര്‍ത്തി. ഒരുപാട് വികാരങ്ങള്‍ നിറഞ്ഞ മത്സരം. എല്ലാവര്‍ക്കും നന്ദി, ” എന്നായിരുന്നു തിയോയുടെ ട്വിറ്റര്‍ പോസ്റ്റ്.

crypto.com തിയോയുടെ ഈ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും തിയോയ്ക്ക് അഭിനന്ദനം അറിയിച്ചു.. തിയോ ഇതിന് മറുപടിയായി നന്ദിയും പറഞ്ഞു. ”ഇത് സാധ്യമാക്കിയതിന് നന്ദി” എന്നായിരുന്നു തിയോയുടെ ട്വീറ്റ്.

 

ഒരു നഗരത്തിൽ എട്ട് സ്റ്റേഡിയങ്ങളിലായി നടന്ന ലോകകപ്പിൽ എല്ലാ മത്സരങ്ങളും കാണാൻ ആരാധകർക്ക് അവസരം ലഭിച്ചത് ഖത്തർ ലോകകപ്പിന്റെ മാത്രം സവിശേഷതയാണ്.

എന്നാല്‍ ഇത്രയധികം മത്സരങ്ങള്‍ അദ്ദേഹം എങ്ങനെ കണ്ടുവെന്ന സംശയം പലർക്കുമുണ്ടായിരുന്നു.എല്ലാ മത്സരങ്ങളും മുഴുവനായി കാണാന്‍ കഴിയില്ല എന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്.  മെസ്സിയുടെ കടുത്ത ആരാധകനാണ് തിയോ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News