Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അവധി കഴിഞ്ഞു കുവൈത്തിലേക്ക് തിരിച്ചുപോകുന്ന.....

March 08, 2019

March 08, 2019

കുവൈത്ത് സിറ്റി : അവധി കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ചു വരുമ്പോൾ  സിവില്‍ ഐ.ഡി കാര്‍ഡ് കയ്യില്‍ കരുതല്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. മാര്‍ച്ച്‌ പത്ത് മുതല്‍ വിസ കാലാവധി സംബന്ധിച്ച വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ നിന്നും സിവില്‍ ഐ.ഡി കാര്‍ഡിലേക്ക് മാറ്റുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മാര്‍ച്ച്‌ പത്ത് മുതലാണ് പാസ്‌പോര്‍ട്ടില്‍ പതിച്ചു വന്നിരുന്ന വിസ വിവരങ്ങള്‍ സിവില്‍ ഐ.ഡി കാര്‍ഡിലേക്ക് മാറ്റുന്ന നടപടി ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുവൈത്ത് എംബസികളുമായി ബന്ധപ്പെട്ടു പൂര്‍ത്തിയായി വരികയാണെന്നും അധികൃതര്‍ അറീയിച്ചു.

വിസ സ്റ്റാമ്ബ് ചെയ്യുമ്ബോള്‍ പാസ്‌പോര്‍ട്ടില്‍ പതിച്ചു വന്നിരുന്ന റെസിഡന്‍സി സ്റ്റിക്കര്‍ പരിശോധിച്ചായിരുന്നു എയര്‍പ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്‍പ്പെടെ നടത്തിയിരുന്നത്.എന്നാല്‍ ഈ വിവരങ്ങള്‍ എല്ലാം സിവില്‍ ഐ.ഡി കാര്‍ഡിലേക്ക് മാറ്റി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ആദ്യ ഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും തുടര്‍ന്ന് മറ്റുള്ള എല്ലാ കാറ്റഗറിയില്‍ വരുന്ന പ്രവാസികള്‍ക്കും പുതിയ സംവിധാനം ബാധകമാകും.

ഏതെങ്കിലും കാരണവശാല്‍ അവധിയിലുള്ള സമയത്ത് തങ്ങളുടെ സിവില്‍ ഐ.ഡി കാര്‍ഡുകള്‍ നഷ്ട്ടപ്പെട്ടാല്‍ അതത് രാജ്യത്തെ കുവൈറ്റ് എംബസിയെ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിക്കണം. തുടര്‍ന്ന് കുവൈറ്റ് എംബസി സിവില്‍ ഐ.ഡി കാര്‍ഡ് നഷ്ട്ടപെട്ട ആള്‍ക്ക് സാധുതയുള്ള വിസ ഉണ്ട് എന്ന് കുവൈറ്റ് ആഭ്യന്തര മാന്ത്രാലയവുമായി ബന്ധപെട്ടു ബോധ്യപ്പെട്ടാല്‍ തിരിച്ചു കുവൈറ്റിലേക്ക് യാത്ര ചെയ്യാനാവശ്യമായ താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യും. ഇത് ഉപയോഗിച്ച്‌ കുവൈറ്റിലേക്ക് യാത്ര ചെയ്യാനാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചുള്ള വാര്‍ത്തകളില്‍ പറയുന്നത്.

പുതുതായി അനുവദിക്കപ്പെടുന്ന സിവില്‍ ഐ.ഡി കാര്‍ഡുകളില്‍ വിസാ കാലാവധി, പ്രവാസികളുടെ പാസ്പോര്‍ട്ട് നമ്ബര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ കാലാവധിയുള്ള പാസ്സ്‌പോര്‍ട്ടും സിവില്‍ ഐ.ഡി കാര്‍ഡും കൈവശം ഇല്ലെങ്കില്‍ കുവൈറ്റിലേക്കുള്ള യാത്ര സാധ്യമാകില്ലെന്ന് താമസാനുമതികാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ ഖാദര്‍ ഷബാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 


Latest Related News