Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ മാതാവിനെയും പൊലിസുകാരനെയും വധിച്ച സിറിയന്‍ യുവാവ് പിടിയില്‍

June 28, 2021

June 28, 2021

കുവൈത്ത് സിറ്റി:കുവൈത്തില്‍ ഇരട്ടക്കൊലപാതകം നടത്തിയ സിറിയന്‍ യുവാവിനെ പിടികൂടി. സ്വന്തം മാതാവിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ യുവാവാണ് പിടിയിലായത്. വഫ്ര പ്രദേശത്തെ ഫാം ഹൗസില്‍ നിന്നാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെയാണ് കുവൈത്തിനെ നടുക്കിയ കൊലപാതകം നടന്നത്. ഖുസൂര്‍ പ്രദേശത്ത് കുവൈത്തി വനിതയായ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ ശക്തമായ പരിശോധനകള്‍ നടത്തിവരികെയാണ് മഹബൂല റൗണ്ടബൗട്ട് പ്രദേശത്ത് ജോലിയില്‍ ഉണ്ടായിരുന്ന വാജിബ് അബ്ദുല്‍ അസീസ് അല്‍ റഷീദി എന്ന പോലിസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ടു കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഒരാളാണെന്ന് വ്യക്തമായത്. പോലിസുകാരനെ കൊലപ്പെടുത്തിയ ശേഷം തോക്ക് തട്ടിയെടുത്താണു പ്രതി കടന്നു കളഞ്ഞത്.

 


Latest Related News