Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ കോവിഡ് ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതായി സംശയം,അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

July 05, 2021

July 05, 2021

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ഡെൽറ്റ വകഭേദം വ്യാപിക്കുന്നതായി സംശയം. കൊറോണ വൈറസിൻറെ ജനിതക മാറ്റം സംഭവിച്ച രൂപങ്ങളും അസ്ഥിര കാലാവസ്ഥയും കോവിഡ് കേസുകൾ വർധിക്കാൻ കാരണമാകുന്നതായി കരുതുന്നുണ്ടെന്ന് കൊറോണ സുപ്രീം കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല പറഞ്ഞു. അതിവേഗമാണ് കൊവിഡിന്‍റെ വകഭേദങ്ങള്‍ക്ക് ജനിതക മാറ്റം സംഭവിക്കുന്നത് രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടവരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിക്കാത്തവരാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊറോണക്കെതിരെയുള്ള പ്രതിരോധ മാര്‍ഗ്ഗം വാക്സിനേഷന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

.ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടും പ്രതിരോധ കുത്തിവെപ്പിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടും പ്രതിദിന കേസുകൾ ഉയർന്നുതന്നെ നിൽക്കുന്നതാണ് ആശങ്കക്ക് അടിസ്ഥാനം. ഇതോടെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട് പൊതു ജനങ്ങള്‍ കൊവിഡിനെതിരായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും മാസ്‍ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കൊറോണ വൈറസിെൻറ ജനിതക മാറ്റം സംഭവിച്ച ഇന്ത്യൻ രൂപമാണ് ഡെൽറ്റ വകഭേദം എന്ന് അറിയപ്പെടുന്നത്. ഇതിന് സാധാരണ വൈറസിനേക്കാൾ 60 ശതമാനം അധികം വ്യാപന ശേഷിയുണ്ട്. ലോകാരോഗ്യ സംഘടനയും കഴിഞ്ഞ ദിവസം ഡെൽറ്റ വകഭേദം സംബന്ധിച്ച് മുന്നറിയിപ്പ് നൽകിഡെൽറ്റ വകഭേദം വിവിധ രാജ്യങ്ങളിൽ വീശിയടിക്കാൻ സാധ്യതയുണ്ടെന്നും കുത്തിവെപ്പ് പുരോഗമിക്കാത്ത രാജ്യങ്ങളിൽ ദുരിതം വിതക്കുമെന്നുമാണ് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയെസുസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത്. ഡെൽറ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.. ഡെൽറ്റ വകഭേദം പ്രതിരോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം നടപടികൾ ശക്തമാക്കിയിട്ടുണ്ട്.


Latest Related News