Breaking News
വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  |
ഹജ്ജ് 2021 ഒരുക്കങ്ങള്‍: കഅബയുടെ കിസ്‌വ ഉയര്‍ത്തിക്കെട്ടി

July 02, 2021

July 02, 2021

ജിദ്ദ:ഹജ്ജിന്റെ ഒരുക്കങ്ങള്‍ മക്കയിലും പരിസരങ്ങളിലും തെളിഞ്ഞു തുടങ്ങി. കൊവിഡ് മഹാമാരിയുടെ ഭീഷണിയില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. ഹജ്ജ് സീസണ്‍ ആയതിന്റെ സൂചനകള്‍ നല്‍കി കഅ്ബയുടെ കിസ്‌വ ഉയര്‍ത്തിക്കെട്ടി. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസിയുടെ മേല്‍നോട്ടത്തില്‍ കഅബയെ പുതപ്പിക്കുന്ന വസ്ത്രമായ കിസവ അടിഭാഗത്തു നിന്നും ഉയര്‍ത്തിയത്.  ആരോഗ്യ മുന്‍കരുതല്‍ പാലിച്ച് സ്വദേശികളായ 37 ജോലിക്കാര്‍ കഅ്ബയുടെ അടിഭാഗത്തുനിന്ന് മൂന്നു മീറ്റര്‍ ഉയരത്തില്‍ കിസ്‌വ ഉയര്‍ത്തിക്കെട്ടുകയായിരുന്നു.ഉയര്‍ത്തിക്കെട്ടിയ ഭാഗത്ത് നാലു ഭാഗത്തുനിന്നും രണ്ട് മീറ്റര്‍ വീതിയുള്ള വെളുത്ത തുണി അണിയിച്ചു. കിങ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സിലെ ജോലിക്കാരാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടിയതെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.  കാലങ്ങളായി ഹജ്ജ് സീസണായാല്‍ കഅ്ബയുടെ കിസ്‌വ ഉയര്‍ത്തിക്കെട്ടാറുണ്ട്. ഹജ്ജ് സീസണ്‍ അറിയിക്കാനാണ് ഉയര്‍ത്തിക്കെട്ടിയ ഭാഗത്ത് വെളുത്ത തുണി പുതപ്പിക്കുന്നത്. ഇത്തവണ സഊദിയിലുള്ള അറുപതിനായിരത്തോളം തീര്‍ഥാടകരാണ് ഹജ്ജിനെത്തുക. വിദേശത്തുള്ളവര്‍ക്ക് അനുവാദം ഇല്ല. മക്കയ്ക്കു പുറമേ ഹജ്ജ് കര്‍മം നടക്കുന്ന മിന,അറഫ തുടങ്ങിയ സ്ഥലങ്ങളിലും വേണ്ട ക്രമീകരണങ്ങള്‍ നടന്നു വരികയാണ്.

 


Latest Related News