Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
മൻമോഹൻ സിങ് ഒപ്പിട്ട കരാർ യാഥാർഥ്യമാവുന്നു, സൗദി ജയിലിലെ ഇന്ത്യക്കാരെ കൈമാറും

February 20, 2022

February 20, 2022

റിയാദ് : സൗദി അറേബ്യയിലെ ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങിയതായി അധികൃതർ അറിയിച്ചു. 2010 ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് സൗദി സന്ദർശിച്ചപ്പോൾ ഒപ്പിട്ട കരാറാണ് 12 വർഷങ്ങൾക്ക് ശേഷം നടപ്പിലാവുന്നത്. നടപടിക്രമങ്ങൾ നൂലാമാലകളിൽ കുരുങ്ങിയതാണ് കാലതാമസത്തിന് കാരണം.

അതേസമയം, ഇന്ത്യയിൽ എത്തിക്കുന്ന തടവുപുള്ളികൾ ശിക്ഷയുടെ ശിഷ്ടകാലം ഇന്ത്യൻ ജയിലുകളിൽ പൂർത്തിയാക്കണം. വിഷയവുമായി ബന്ധപ്പെട്ട് സൗദിയിലെ വിവിധ ജയിലുകളുടെ മേധാവികൾക്ക് കത്തയച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ജയിൽ അധികൃതർ കണക്കുകൾ നൽകിയ ശേഷം നടപടി അടുത്ത ഘട്ടത്തിലേക്ക് കടക്കും.  ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവർക്കും, സാമ്പത്തിക തിരിമറി നടത്തിയവർക്കും ഈ ആനുകൂല്യം ലഭിച്ചേക്കില്ല എന്നും സൂചനയുണ്ട്.


Latest Related News