Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
സൗദിയിലെ സർക്കാർ ആശുപത്രികളിൽ ഇനി സ്വദേശികൾക്ക് മുൻഗണന, വിദേശികൾക്ക് അടിയന്തര ഘട്ടങ്ങളിൽ മാത്രം ചികിത്സ

April 05, 2022

April 05, 2022

റിയാദ് : ആരോഗ്യരംഗത്തും സ്വകാര്യവത്കരണത്തിന് സമാനമായ നീക്കവുമായി സൗദി അറേബ്യ. രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ഇനി വിദേശികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രാലയം. ഇതിന് ചെലവാകുന്ന തുക രോഗിയുടെ ഇൻഷുറൻസ് കമ്പനിയിൽ നിന്നോ സ്പോൺസറിൽ നിന്നോ ഈടാക്കും. 

വാഹന അപകടം പോലുള്ള സാഹചര്യങ്ങളിൽ ആശുപത്രികൾ എല്ലാവർക്കും ചികിത്സ നൽകണമെന്നും അറിയിപ്പിലുണ്ട്. അതേസമയം, വിദേശികൾക്ക് ദന്തചികിത്സ, മജ്ജ മാറ്റിവെക്കൽ, അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ മുതലായവ സേവനങ്ങൾ ഇനി സർക്കാർ ആശുപത്രിയിൽ ലഭിക്കില്ല. എന്നാൽ, ഗവർണറേറ്റുകളിൽ നിന്നും മുൻ‌കൂർ അനുമതി നേടിയശേഷം ഡയാലിസിസ് അടക്കമുള്ള അടിയന്തര സേവനങ്ങൾ ലഭിക്കും.


Latest Related News