Breaking News
ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു |
പിടികിട്ടാപ്പുള്ളികളായ രണ്ടു ഭീകരരെ സൗദി സുരക്ഷാസേന വെടിവെച്ചു കൊന്നു 

December 26, 2019

December 26, 2019

റിയാദ് : പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വെടിവെച്ചു കൊന്നു. കിഴക്കന്‍ ദമ്മാം സിറ്റിക്കടുത്തുള്ള അല്‍അനൂദ് ഭാഗത്താണ് ഇന്നലെ ഉച്ചയോടെയുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകര കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളാണ് കൊല്ലപ്പെട്ടത്. ഭീകരവാദികളുടെ വ്യക്തിഗത വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ലഭ്യമായ വിവരമനുസരിച്ച്‌ അല്‍അനൂദ് ഏരിയയിലെ ഒരു സ്വദേശിയുടെ വീട് രണ്ട് ഭീകരര്‍ സുരക്ഷിത താവളമാക്കി കഴിയുകയായിരുന്നു. ഇതുസംബന്ധിച്ച വിവരം സുരക്ഷാ വിഭാഗം അറിയുകയും ഇവരെ പിടികൂടാനായി സ്ഥലത്തെത്തുകയുമായിരുന്നു.എന്നാല്‍ സേനക്കു നേരെ വെടിയുതിർത്ത ഭീകരരെ സുരക്ഷാ വിഭാഗം വെടിവെച്ചു കൊല്ലുകയായിരുന്നു.

2015 മെയ് മാസത്തിൽ സമീപത്തുള്ള ഒരു പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. സ്ത്രീവേഷത്തിൽ പള്ളിയുടെ കാർപാർക്കിങ്ങിൽ എത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ദായേഷ്‌ ഭീകരവാദ സംഘടനയിൽ അംഗമായിരുന്ന മുഹമ്മദ് അൽ വഹബി അൽ സമ്മാരിയാണ് അന്ന് ചാവേറായതെന്ന് സുരക്ഷാ സൈന്യം പിന്നീട് കണ്ടെത്തിയിരുന്നു. ഇതേഗ്രൂപ്പിൽ പെട്ടവരാണോ ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.


Latest Related News