Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
ഇറാനുമായി വീണ്ടും ആണവ കരാറില്‍ ഏര്‍പ്പെടരുതെന്ന് ജോ ബെയ്ഡനോട് സൗദി രാജകുമാരന്‍

November 18, 2020

November 18, 2020

റിയാദ് : പുതുതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബെയ്ഡന്റെ നയങ്ങള്‍ക്കെതിരെ സൗദി രാജകുമാരന്‍ തുര്‍ക്കി അല്‍-ഫൈസല്‍. ജനുവരിയില്‍ ചുമതലയേല്‍ക്കുന്ന ബെയ്ഡന്‍ ഭരണകൂടം ഇറാനുമായി വീണ്ടും ആണവകരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് അദ്ദേഹം ബെയ്ഡനോട് ആവശ്യപ്പെട്ടു. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള നാഷണല്‍ കൗണ്‍സില്‍ ഓണ്‍ യു.എസ്-അറബ് റിലേഷന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോയിന്റ് കോംപ്രിഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷനിലേക്കുള്ള (ജെ.സി.പി.ഒ.എ) അമേരിക്കയുടെ മടങ്ങിവരവ് അറബ് മേഖലയുടെ സുസ്ഥിരതയെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2018 മെയ് മാസത്തിലായിരുന്നു പ്രസിഡന്റ് ട്രംപ് ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറിയത്.

ഇറാന്‍ പൂര്‍ണ്ണമായും വഴങ്ങുകയും വലിയ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കുകയുമാണെങ്കില്‍ ആണവ കരാറിലേക്ക് അമേരിക്ക തിരികെയെത്തുമെന്ന് ബെയ്ഡന്‍ തെരഞ്ഞെടുപ്പു വേളയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആണവ കരാര്‍ നടപ്പാക്കുന്നതിനു മുമ്പ് സമഗ്രമായ ചര്‍ച്ചകള്‍ നടക്കണമെന്ന് തുര്‍ക്കി അല്‍-ഫൈസല്‍ ആവശ്യപ്പെട്ടു.

'അന്താരാഷ്ട്ര സമൂഹത്തിലെ ഒരു സാധാരണ സമാധാന രാഷ്ട്രമായി ഇറാനെ തിരികെ കൊണ്ടുവരാന്‍ നമ്മളെല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇറാനുമായുള്ള കഴിഞ്ഞ 40 വര്‍ഷത്തെ അനുഭവം അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതല്ല. അതിനാല്‍ തന്നെ അമേരിക്ക ആണവകരാറില്‍ വീണ്ടും ചേരുന്നത് ഞങ്ങളുടെ മേഖലയെ സുസ്ഥിരമാക്കാന്‍ സഹായിക്കില്ല.' -തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

യു.എസിലെയും യു.കെയിലെയും സൗദി അംബാസിഡറായിരുന്നു പരേതനായ ഫൈസല്‍ രാജാവിന്റെ മകനായ തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍. ഭാവിയിലെ ചര്‍ച്ചകളില്‍ സൗദിയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News