Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
ടൂറിസം മേഖലയിൽ മദ്യം നൽകുമെന്ന പ്രചാരണം വ്യാജമെന്ന് സൗദി ടൂറിസം മന്ത്രി

October 27, 2021

October 27, 2021

റിയാദ് : വിനോദസഞ്ചാരികൾക്കായി പ്രത്യേക കേന്ദ്രങ്ങളിൽ മദ്യം ലഭ്യമാക്കുമെന്ന വാർത്തകൾ വ്യാജമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ്. മാധ്യമങ്ങളോട് സംസാരിക്കവെ ആണ് മദ്യവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് കൃത്യമായ വിശദീകരണം നൽകിയത്. 

'കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി വലിയ വെല്ലുവിളികളാണ് ടൂറിസം മേഖല നേരിടേണ്ടിവന്നത്. കോവിഡിന് മുൻപ് വിദേശികൾക്കും മറ്റ് ടൂറിസ്റ്റുകൾക്കുമായി നടത്തിയ സർവ്വേയിൽ മദ്യം ലഭിക്കാത്തതിനെ കുറിച്ച്  വിദേശികൾ പരാതിപ്പെട്ടിട്ടില്ല. അതിനാൽ തന്നെ അത്തരമൊരു നീക്കത്തെ കുറിച്ച് ചിന്തിച്ചിട്ടുമില്ല'-മന്ത്രി വ്യക്തമാക്കി. ഈ വർഷത്തോടെ കോവിഡ് പ്രതിസന്ധികളിൽ നിന്ന് ടൂറിസം മേഖല കരകയറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ചുകോടിയോളം സന്ദർശകർ ഈ വർഷം രാജ്യത്തെത്തുമെന്നാണ് അധികൃതരുടെ കണക്ക്. ടൂറിസ്റ്റുകൾക്കായി പ്രത്യേകപാക്കേജുകളും ഹോളിഡേ പ്രോഗ്രാമുകളും തയ്യാറാക്കാനുള്ള  നടപടികളെ ടൂറിസം മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Latest Related News