Breaking News
സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു |
കഷോഗി വധത്തില്‍ സൗദി നേതാക്കള്‍ക്ക് കുരുക്കു മുറുകുന്നു

July 28, 2019

July 28, 2019

വാഷിങ്ടണ്‍: ജമാല്‍ കഷോഗി വധത്തില്‍ യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കുന്ന പുതിയ നിയമനിര്‍മാണത്തെ പിന്തുണച്ച് ഫോറീന്‍ റിലേഷന്‍സ് കമ്മറ്റി. കൊലപാതകത്തില്‍ കുറ്റക്കാരായ ഉന്നത സൗദി അറേബ്യന്‍ വൃത്തങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നതാണു നിയമം.

കമ്മിറ്റിയില്‍ ഒന്‍പതിനെതിരെ 13 വോട്ടുകള്‍ക്കാണു പുതിയ നിയമനിര്‍മാണത്തിനുള്ള ശുപാര്‍ശ പാസായത്. മൂന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികളും പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. ട്രംപും സൗദി ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാനിടയുള്ളതാണു പുതിയ നീക്കം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടക്കമുള്ള പ്രമുഖര്‍ തന്നെ നിയമനടപടി നേരിടേണ്ടിവരുമെന്നാണു ലഭിക്കുന്ന സൂചന. കഷോഗി വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനു പങ്കുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ് വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു.

യമനില്‍ സൗദി സഖ്യസേന നടത്തുന്ന അതിക്രമങ്ങള്‍, കഷോഗി വധം, സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുള്ള മൂന്നു പ്രമേയങ്ങള്‍ കഴിഞ്ഞയാഴ്ച യു.എസ് ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. ഇതിന് ഇനി സെനറ്റിന്റെ കൂടി അംഗീകാരമാണു ലഭിക്കാനുള്ളത്. ഇതിന്റെ ചുവടുപിടിച്ചാണ് കഷോഗി വധത്തില്‍ വ്യത്യസ്തമായൊരു നിയമനിര്‍മാണത്തിനുള്ള നീക്കം നടക്കുന്നത്.


Latest Related News