Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ ഹൗസ് ഡ്രൈവർമാർക്കും വീട്ടുജോലിക്കാർക്കും ഇനി ലെവി ഏർപ്പെടുത്തും

March 09, 2022

March 09, 2022

റിയാദ് : ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് ലെവി ചുമത്തുമെന്ന് സൗദി പ്രഖ്യാപിച്ചു. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. തൊഴിലാളികളുടെ എണ്ണം അനുസരിച്ചായിരിക്കും ലെവി ആയി നൽകേണ്ട സംഖ്യ തീരുമാനിക്കുക.

ഒരു സൗദി പൗരന് നാലിലധികം വീട്ടുജോലിക്കാർ ഉണ്ടെങ്കിൽ, ഒരാൾക്ക് വർഷത്തിൽ 9600 റിയാലാണ് ലെവിയായി നൽകേണ്ടത്. താമസവിസയുള്ള വിദേശികൾക്ക് കീഴിൽ രണ്ടിലധികം ജോലിക്കാരുണ്ടെങ്കിലും ഇതേ സംഖ്യ ലെവിയായി നൽകണം. ഈ തുക നൽകേണ്ടത് തൊഴിലാളിയല്ല, തൊഴിൽ ഉടമ ആണെന്നും മന്ത്രിസഭ വ്യക്തമാക്കി. തൊഴിലാളികൾക്കുള്ള റെസിഡന്റ് പെർമിറ്റ് പുതുക്കുമ്പോഴോ, പുതിയ പെർമിറ്റിന് അപേക്ഷിക്കുമ്പോഴോ ആണ് ലെവി അടക്കേണ്ടത്. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷം മെയ് 22 നാണ് നിലവിൽ വരിക. ആദ്യഘട്ടത്തിൽ നിലവിലുള്ള തൊഴിലാളികൾക്ക് ലെവി നൽകിയാൽ മതി. അടുത്ത ഘട്ടം മുതൽ പുതിയ ജോലിക്കാർക്കും ലെവി നൽകണം.


Latest Related News