Breaking News
ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു |
ഒമിക്രോണിനെ നേരിടാൻ രാജ്യം സുസജ്ജമെന്ന് സൗദി ആരോഗ്യമന്ത്രി

December 01, 2021

December 01, 2021

റിയാദ് : കൊറോണാ വൈറസിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യം പ്രതിരോധത്തിന് സജ്ജമാണെന്ന് സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു.വിവിധ രാജ്യങ്ങളിലെ കോവിഡിന്റെ വകഭേദങ്ങളെ രാജ്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.അതിനാൽ എല്ലാവരും സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയും വാക്സിനേഷൻ പൂർത്തിയാക്കുകയും വേണം.ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസം മറ്റേതെങ്കിലും രാജ്യത്ത് തങ്ങണമെന്ന നിബന്ധന ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനായ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഗൾഫിൽ ഇതാദ്യമായാണ് ഒമിക്രോൺ സ്ഥിരീകരിക്കുന്നത്.പുതിയ വൈറസ് വകഭേദത്തിന്റെ സാഹചര്യത്തിൽ ഖത്തർ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളും യാത്രാ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂമിൽ പരസ്യം ചെയ്യാൻ +974 33450597 എന്ന നമ്പറിൽ വിളിക്കുക


Latest Related News