Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
സൗദിയിൽ നിന്ന് ആശ്വാസ വാർത്ത,ഇന്ന് രോഗം ഭേദമായവർ പുതിയ രോഗികളെക്കാൾ കൂടുതൽ 

May 21, 2020

May 21, 2020

റിയാദ് : സൗദിയിൽ ഇതാദ്യമായി ഒരു ദിവസം കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തേക്കാൾ  മുകളിലെത്തി.ഇന്ന് രോഗമുക്തരായവരുടെ എണ്ണത്തില്‍ ആശാവഹമായ കണക്കുകളാണ് പുറത്തുവന്നത് 2,562 പേരാണ് ഇന്ന് പുതുതായി രോഗമുക്തി നേടിയത്.2,532 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പന്ത്രണ്ട് പേരാണ് മരിച്ചത്.

രാജ്യത്ത് മെയ്‌ ഇരുപത്തിയൊന്ന് വരെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 65,077 ആണ്.മരണ സംഖ്യ 351 ആയി ഉയര്‍ന്നു, കോവിഡ് ബാധിതരില്‍ 73 ശതമാനം പുരുഷന്മാരും 27 ശതമാനം സ്ത്രീകളും ആണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.

രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 36,040 ആണ്, 28,686 പേര്‍ ചികിത്സയില്‍ കഴിയുന്നതായും. ഇതില്‍ 281 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഇന്നു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.  
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News