Breaking News
കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം |
സൗദിയിൽ അഞ്ച് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

April 05, 2020

April 05, 2020

റിയാദ് : ഇന്ന് വെളുപ്പിന് മരണപ്പെട്ട മലയാളി ഉൾപ്പെടെ അഞ്ച് കോവിഡ് മരണങ്ങൾ കൂടി സൗദി സ്ഥിരീകരിച്ചു. ഇതോടെ സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 34 ആയി. 2385 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ജിദ്ദയില്‍ രണ്ടും മക്കയിലും മദീനയിലും ഓരോരുത്തര്‍ വീതവും ഇന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടു.  

ഇന്ന് 68 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. 488 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്. ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം 2385 ആണ്. നിലവില്‍ 1863 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ച് മരണങ്ങളില്‍ ഒന്ന് റിയാദിലാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ 191 കേസുകളും ഇന്നലെ 140 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാക്കിയുള്ള കേസുകളാണ് ഇന്ന് വൈകുന്നേരം ആരോഗ്യ മന്ത്രാലയം അറിയിച്ചത്. അസുഖ ബാധിതരില്‍ 47 

ശതമാനം സ്വദേശികളും 53 ശതമാനം പ്രവാസികളുമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക. 


Latest Related News