Breaking News
ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു |
സൗദി അറേബ്യയിൽ തബ്‌ലീഗ് ജമാഅത്തിന് നിരോധനം

December 11, 2021

December 11, 2021

റിയാദ് : പ്രമുഖ ഇസ്ലാമിക സംഘടനകളിൽ ഒന്നായ തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ചതായി സൗദി അറേബ്യ പ്രഖ്യാപിച്ചു. ഇസ്ലാമികകാര്യമന്ത്രാലയമാണ് ട്വിറ്റർ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 'ഭീകരവാദത്തിന്റെ കവാടങ്ങളിൽ ഒന്ന്' എന്ന വിശേഷണത്തോടെയാണ് തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച ട്വിറ്റർ സന്ദേശത്തിൽ പരാമർശിച്ചിരിക്കുന്നത്.

 തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകാനായി അടുത്ത വെള്ളിയാഴ്ച പള്ളികളിൽ പ്രഭാഷണം നടത്തണമെന്ന നിർദ്ദേശവും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. പക്ഷപാതപരമായ പ്രവർത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകൾക്ക് ഇനി സൗദി അറേബ്യയിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ 1926 ൽ സ്ഥാപിതമായ തബ്‌ലീഗ് ജമാഅത്തിന് ലോകത്തുടനീളം 4 കോടിയോളം അംഗങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.


Latest Related News