Breaking News
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു |
സൗദിയിൽ ഇനി മാസ്ക് നിർബന്ധമല്ല, വിദേശയാത്രക്കാർക്കും കൂടുതൽ ഇളവുകൾ

March 06, 2022

March 06, 2022

റിയാദ് : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുതുടങ്ങിയതോടെ സൗദിയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധാരണം ഇനി നിർബന്ധമല്ലെന്നും, മക്ക, മദീന തുടങ്ങിയ വിശുദ്ധ കേന്ദ്രങ്ങളിൽ ഇനി സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. ആരോഗ്യരംഗത്തെ വിദഗ്ധരോട് കൂടിയാലോചിച്ചതിന് ശേഷമാണ് ഇളവുകൾ നൽകാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തുറസ്സായ സ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമല്ലെങ്കിലും, അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധരിക്കണം. പള്ളികളിൽ സാമൂഹിക അകലം ഒഴിവാക്കിയെങ്കിലും മാസ്ക് നിർബന്ധമാണ്.  സൗദിയിൽ വിമാനമാർഗം എത്തുന്നവർക്കുള്ള നിർദേശങ്ങളിലും മാറ്റമുണ്ട്. രാജ്യത്തെത്തിയ ഉടൻ പീസീആർ, ആന്റിജൻ പരിശോധന തുടങ്ങിയവ നടത്തേണ്ടതില്ല. അതേസമയം, സൗദിയിൽ കഴിയുന്ന കാലയളവിന് തുല്യമായ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം. വിദേശയാത്രക്കാർക്ക് കൊറന്റൈൻ ഉണ്ടായിരിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് സ്വീകരിക്കാനും തവക്കൽന ആപ്പിലൂടെ ആരോഗ്യനില അപ്‌ഡേറ്റ് ചെയ്യാനും അധികൃതർ നിർദ്ദേശിച്ചു. പൊതുഗതാഗത മാർഗങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനങ്ങളിൽ പ്രവേശിക്കാനും തവക്കൽന അപ്ലിക്കേഷൻ നിർബന്ധമാണ്.


Latest Related News