Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ കൊറന്റൈൻ വ്യവസ്ഥയിൽ കൂടുതൽ ഇളവുകൾ, വാക്സിനെടുക്കാത്ത തൊഴിലാളികളുടെ കൊറന്റൈൻ ചുമതല ഇനി കമ്പനികൾക്ക്

October 29, 2021

October 29, 2021

 റിയാദ് : കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കാതെ വിദേശത്ത് നിന്നും തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് സ്വന്തം കെട്ടിടങ്ങളിൽ കൊറന്റൈൻ സൗകര്യം ഒരുക്കാൻ കമ്പനികൾക്ക് അനുമതി നൽകി. ഹോട്ടലുകളിൽ നിർബന്ധിത കൊറന്റൈൻ വേണമെന്ന വ്യവസ്ഥയാണ് ഇതോടെ ഒഴിവാക്കപ്പെട്ടത്. 

കെട്ടിടങ്ങളുടെ ലൊക്കേഷൻ, ഘടന, സൗകര്യങ്ങൾ എന്നിവ വിശദമായി പരിശോധിച്ച ശേഷം നഗരസഭകളാണ് കൊറന്റൈൻ സൗകര്യത്തിനുള്ള അനുമതി നൽകുക. ബാത്രൂം, കിച്ചൺ എന്നിവിടങ്ങളിൽ ആവശ്യമായ സൗകര്യങ്ങളുണ്ടോ എന്നും നഗരസഭ വിലയിരുത്തും. ഇതോടൊപ്പം, അണുനശീകരണം നടത്താൻ പെസ്റ്റ് കൺട്രോൾ കമ്പനിയുമായും, കോവിഡ് ടെസ്റ്റ്‌ നടത്താൻ ലാബുമായും കരാറിൽ ഒപ്പുവെക്കണമെന്നും നിർദ്ദേശമുണ്ട്. യാത്രക്കാർ തവക്കൽനാ ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും അധികൃതർ അറിയിച്ചു. ക്യുആർ കോഡ് സ്കാൻ ചെയ്ത് റൂം ബുക്ക് ചെയ്യാനുള്ള സൗകര്യവും, ഇവ ആവശ്യമെങ്കിൽ വിമാനക്കമ്പനികൾക്ക് പരിശോധിക്കാനുള്ള സൗകര്യവും വെബ്‌സൈറ്റിൽ ഒരുക്കുകയും വേണം. ജിദ്ദ, റിയാദ്, ദമാം ദഹ്റാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപത്തഞ്ചോളം കമ്പനികൾക്കാണ് ഇതുവരെ അനുമതി നൽകിയത്. 3276 പേർക്കാണ് ഇവിടങ്ങളിൽ താമസിക്കാൻ കഴിയുക.


Latest Related News