Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

December 06, 2020

December 06, 2020

ജിദ്ദ : സൗദിയിൽ വാഹനപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.മലപ്പുറം പെരുവള്ളൂർ, പറമ്പിൽ പിടികയിലെ ചാത്തർ തൊടി സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ്, അദ്ദേഹത്തിന്റെ ഭാര്യ ഫാസില, ഇളയ മകൾ ഏഴ് വയസ്സുള്ള ഫാതിമ റസാൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇളയ മകൾ രാവിലെ ഏഴ് മണിയോടെയും, അബ്ദുൽ റസാഖും, ഭാര്യ ഫാസിലയും സംഭവസ്ഥലത്ത് വെച്ചും മരിച്ചു.മൂത്ത കുട്ടി പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. .മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴിയാണ് അപകടമുണ്ടായത്. താഇഫിൽ ജോലി ചെയ്യുന്ന റസാഖ് കുടുംബത്തോടോപ്പമാണ് താമസിച്ചിരുന്നത്.

പരിക്കുകളോടെ രക്ഷപ്പെട്ട ഫാത്തിമ റെന
വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. ഇവർ സഞ്ചരിച്ചിരുന്ന ഫോർച്ച്യൂണർ കാർ മറ്റൊരു വാഹനവുമായി ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോൾ മറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മൂത്ത മകൾ ഫാതിമ റനയെ കാലിന് പറ്റിയ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയെ കൂട്ടി കൊണ്ട് വരുന്നതിനായി ബന്ധുക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. അബ്ദുൽ റസാഖിന്റെ മൂത്ത മകൻ റയ്യാൻ നാട്ടിൽ പഠിക്കുകയാണ്.

മദീനക്കും ജിദ്ദക്കുമിടയിൽ ഏകദേശം 200 കി.മീറ്റർ അകലെ അംന എന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഫാസിലയും മക്കളും നാട്ടിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായി ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ഇവർ മദീനയിലേക്ക് പോയയതെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News