Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ വാഹനാപകടം : ഒരു കുടുംബത്തിലെ അഞ്ചു പേരുൾപെടെ ഒൻപത് മരണം 

June 20, 2020

June 20, 2020

റിയാദ് : സൗദിയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഹാഇലിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ ഒൻപത് പേര്‍ മരണപ്പെട്ടു. സൗദി പൗരനും കുടംബവും സഞ്ചരിച്ച വാഹനവും പാക്കിസ്ഥാന്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. സൗദി യുവാവും ഭാര്യയും മൂന്ന് കുട്ടികളും നാല് പാക്കിസ്ഥാന്‍ സ്വദേശികളുമാണ് മരിച്ചത്.വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

ഹാഇല്‍ ഗവര്‍ണറേറ്റിലെ അല്‍-ജെദാര്‍ നഗരത്തെ ബന്ധിപ്പിക്കുന്ന ഷുവൈസിലാണ് പ്രദേശത്തെ നടുക്കിയ അപകടമുണ്ടായത്.. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ്, പോലീസ്, റെഡ്ക്രസന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍  മൃതദേഹങ്ങള്‍ അല്‍-വാള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വാഹനങ്ങള്‍ കത്തിയതാണ് കൂടുതല്‍ പേര്‍ മരിക്കാന്‍ ഇടയായത്. മരണപ്പെട്ട സൗദി പൗരന്‍ ഹാഇലിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News