Breaking News
വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  |
ഇസ്രായേൽ വേട്ടപ്പട്ടികളെ കയറൂരി വിട്ടിരിക്കുകയാണെന്ന് തുർക് അൽഫൈസൽ,മനാമ ഡയലോഗിൽ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് സൗദി രാജകുമാരൻ 

December 07, 2020

December 07, 2020

റിയാദ്: ഇസ്രായിലിന്റെ മുഖമുദ്ര കാപട്യമാണെന്ന് തുര്‍ക്  അല്‍ഫൈസല്‍ രാജകുമാരന്‍. മനാമ സെക്യൂരിറ്റി ഡയലോഗ് സമ്മേളനത്തിലാണ് തുര്‍ക് അല്‍ഫൈസല്‍ രാജകുമാരന്‍ ഇസ്രായേലിനെതിരെ ആഞ്ഞടിച്ചത്. ഫലസ്തീന്‍ പ്രദേശങ്ങളില്‍ അധിനിവേശം തുടരുന്ന ഇസ്രായേല്‍ അറബ് രാജ്യങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുകയാണ്. അവരുടെ പക്കല്‍ ആണവായുധ ശേഖരമുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ സൗദി അറേബ്യയെ കടന്നാക്രമിക്കാന്‍ തങ്ങളുടെ വേട്ടപ്പട്ടികളെ ഇസ്രായേല്‍ കയറൂരി വിടുകയാണ്.

തങ്ങളെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന രക്തദാഹികളായ കൊലയാളികളാല്‍ ചുറ്റപ്പെട്ട, നിലനില്‍പിന് ഭീഷണി നേരിടുന്ന ചെറുരാജ്യമാണ് തങ്ങളെന്ന് ഇസ്രായേല്‍ വാദിക്കുന്നു. അതേസമയം,ആയിരക്കണക്കിന് ഫലസ്തീനികളെയാണ്  ഇസ്രായേല്‍ തടങ്കല്‍പാളയങ്ങളില്‍ അടച്ചിരിക്കുന്നത്.അവരുടെ ഭൂമി കവര്‍ന്നിരിക്കുകയാണ്. തുറന്ന മുറിവിന് വേദനസംഹാരികള്‍ ഉപയോഗിച്ച്‌ ചികിത്സിക്കാന്‍ കഴിയില്ല. അറബ് സമാധാന പദ്ധതി ഇസ്രായേല്‍ അംഗീകരിക്കണം. ഇറാനെ ഒരുമിച്ച്‌ ചെറുക്കാനുള്ള ഏക മാര്‍ഗം ഇതാണെന്നും തുർക് അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News