Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
സൗദിയിൽ പാസ്പോർട്ട് പുതുക്കാൻ നേരത്തെ അപേക്ഷിക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ്,വിവരങ്ങളിൽ തെറ്റ് വരുത്തിയാൽ കാലതാമസമുണ്ടാകും 

June 18, 2020

June 18, 2020

ജിദ്ദ : സൗദിയിൽ പാസ്പോർട്ട് ഇഷ്യു ചെയ്യുന്നതും പുതുക്കുന്നതും വേഗത്തിലാക്കാൻ അപേക്ഷകർ ഇന്ത്യയിലെ പൂർണ മേൽവിലാസവും അടുത്തുള്ള പോലീസ് സ്റ്റേഷന്റെ വിവരങ്ങളും ഇന്ത്യയിലെ മൊബൈൽ നമ്പറും നൽകണമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.ഏറ്റവും പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം പാസ്പോർട്ട് ഇഷ്യു ചെയ്യുന്നതിനും പുതുക്കുന്നതിനും ഓരോ തവണയും പോലീസ് വെരിഫിക്കേഷൻ നിർബന്ധമാണ്.

അപേക്ഷയിൽ നൽകുന്ന വിലാസവും മൊബൈൽ നമ്പറും ശരിയല്ലെങ്കിൽ നടപടിക്രമങ്ങൾ വൈകും.ഇന്ത്യയിൽ പോലീസ് വെരിഫിക്കേഷൻ എളുപ്പത്തിൽ പൂർത്തിയാക്കണമെങ്കിൽ വിവരങ്ങൾ കൃത്യമായിരിക്കണമെന്നും കോൺസുലേറ്റ് അറിയിച്ചു.

യാത്ര തടസ്സപ്പെടാതിരിക്കാൻ നേരത്തെ അപേക്ഷിക്കണമെന്നും അത്യാവശ്യമാണെങ്കിൽ തത്കാൽ വഴി അപേക്ഷിക്കാമെന്നും അറിയിപ്പിൽ പറയുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        


Latest Related News