Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
പ്രവാസികളുടെ തിരിച്ചുപോക്ക് : സൗദി ഇന്ത്യൻ എംബസിയും വിവരശേഖരണം തുടങ്ങി

April 29, 2020

April 29, 2020

റിയാദ് : ഗൾഫിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഖത്തറിന് പിന്നാലെ സൗദിയിലെ ഇന്ത്യൻ എംബസിയും ശ്രമം തുടങ്ങി.പ്രവാസികളെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇത് എപ്പോൾ പ്രവർത്തികമാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.അതേസമയം,ഡൽഹി കേന്ദ്രമാക്കി ഇക്കാര്യത്തിൽ ചർച്ചകൾ സജീവമാകുമ്പോഴും ഗൾഫിലെ മിക്ക ഇന്ത്യൻ എംബസികളും മെല്ലെപ്പോക്ക് നയം തുടരുകയാണെന്ന ആക്ഷേപം നിലനിൽക്കെ സൗദിയിലെ ഇന്ത്യൻ എംബസിയും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ സംവിധാനം ഒരുക്കി.ഇതിനായി https://docs.google.com/forms/d/e/1FAIpQLSc_yyVAYPD-VYH98RNOWZkDkGKVsf34qnu0oGoLdtts3RG7_Q/viewformഎന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.

പോകാനാഗ്രഹിക്കുന്നവരുടെ വിവരങ്ങളും പട്ടികയും തയ്യാറാക്കുകയാണ് ലക്ഷ്യം. അടുത്തയാഴ്ചയോടെ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് സൂചന. നേരത്തെ സൌദി കമ്പനികളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തവര്‍‌ക്കുള്ള സൌദിയ വിമാനങ്ങളും അടുത്തയാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നാട്ടിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഖത്തറിലെ ഇന്ത്യൻ എംബസി നേരത്തെ ശ്രമങ്ങൾ തുടങ്ങിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News