Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
ശനിയാഴ്ച മുതൽ കോവിഡ് നെഗറ്റിവ് ആയവർക്ക് മാത്രം കേരളത്തിലേക്ക് യാത്രാനുമതിയെന്ന്  സൗദിയിലെ ഇന്ത്യൻ എംബസി 

June 15, 2020

June 15, 2020

റിയാദ് : അടുത്ത ശനിയാഴ്ച(ജൂൺ 20) മുതല്‍ ഗള്‍ഫില്‍ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സൌദി ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം പരിശോധനാ ഫലം നെഗറ്റീവ് ആയവർക്ക് മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂ എന്ന്  എംബസി അറിയിച്ചു. കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ നിബന്ധന ബാധകമല്ലെന്നും എംബസി അറിയിച്ചു.

ഇതിനിടെ,വിദേശത്തു നിന്നും നാട്ടിലേക്ക് പോകുന്നവര്‍ക്ക് കൊറോണ റാപ്പിഡ് ടെസ്റ്റ് പോരെന്നു നോര്‍ക്ക അറിയിച്ചു.. ജൂണ്‍ 20 മുതല്‍ ഇത് പ്രാബല്യത്തിലാകും.യു.എ.ഇയിൽ ഈ പരിശോധനക്ക്  ഓരോ വ്യക്തിക്കും 300 ദിര്‍ഹമാണ് ഈടാക്കുന്നത്. സന്നദ്ധ സംഘടനകളുടെയും മറ്റും കാരുണ്യത്തിലാണ് പലരും ടിക്കറ്റ് പോലും സംഘടിപ്പിക്കുന്നത്.ഇതിനിടെ ഈ തുക കൂടി സംഘടിപ്പിക്കേണ്ടിവരുന്നത് പ്രവാസികൾക്ക് കടുത്ത തലവേദനയാകും.ഇതിനു പുറമെ,ഖത്തർ ഉൾപ്പെടെയുള്ള പല ഗൾഫ് രാജ്യങ്ങളിലും സ്വകാര്യ ക്ലിനിക്കുകൾക്ക് കോവിഡ് പരിശോധന നടത്താൻ അനുമതിയില്ലാത്തത് പ്രശ്നങ്ങൾ വീണ്ടും സങ്കീർണമാക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News