Breaking News
സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു |
സൗദി അടുത്തകാലത്തൊന്നും മാസ്‌ക് അഴിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം

October 10, 2021

October 10, 2021

റിയാദ് : കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിന് പിന്നാലെ പല ഗൾഫ് രാജ്യങ്ങളും ഘട്ടംഘട്ടമായി പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ഒഴിവാക്കി തുടങ്ങിയെങ്കിലും സൗദി ഉടൻ മാസ്ക് ഒഴിവാക്കിയേക്കില്ല.ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആരോഗ്യമന്ത്രാലയം വക്താവ് ഡോ.മുഹമ്മദ് അൽ അബ്ദാലിയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

'ലോകത്ത് കൊറോണ ഇപ്പോഴും പടർന്നു പിടിക്കുകയാണ്.അതിനാൽ തന്നെ മാസ്ക് ഉപയോഗിക്കുന്നതടക്കമുള്ള പ്രതിരോധ മാര്ഗങ്ങള് നാം തുടരേണ്ടതുണ്ട്.രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാസ്ക് ഒഴിവാക്കികൂടെ എന്ന് പലരും ചോദിക്കാറുണ്ട്.എന്നാൽ രണ്ട് ഡോസ് വാക്സിനെടുത്തത്കൊണ്ട് കോവിഡ് വരാതിരിക്കില്ല.അണുബാധയ്ക്കുള്ള സാധ്യതയും രോഗം പിടിപെട്ടാൽ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന സ്ഥിതിയും കുറയുമെന്ന് മാത്രമേയുള്ളൂ.പൂർണമായും പ്രതിരോധം ലഭിച്ചിട്ടില്ലാത്ത വ്യക്തികൾ ചുറ്റുമുള്ളപ്പോൾ രോഗംവരാനുള്ള സാധ്യതയും കൂടുതലാണ്.അതിനാൽ തന്നെ മാസ്ക് അഴിക്കാനുള്ള സമയം നമുക്ക് ഇനിയും ആയിട്ടില്ല.' സൗദി ടെലിവിഷൻ ചാനലിലെ സൗദി സ്ട്രീറ്റ് എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക. 


Latest Related News