Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഖത്തറിൽ നിന്നുള്ള എൻട്രി പെർമിറ്റില്ലാത്തവരെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കുമെന്ന് സൗദിയുടെ മുന്നറിയിപ്പ്

December 11, 2022

December 11, 2022

ന്യൂസ്‌റൂം ബ്യുറോ 

റിയാദ്: ഖത്തറില്‍ നിന്ന് മുന്‍കൂട്ടി നേടിയിട്ടുള്ള എന്‍ട്രി പെര്‍മിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങൾ അതിര്‍ത്തികളില്‍ നിന്ന് തിരിച്ചയക്കുമെന്ന് സൗദി അറേബ്യ.

പബ്ലിക് സെക്യൂരിറ്റി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഹയ്യ കാര്‍ഡ് ഇല്ലാത്ത, ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും, പ്രവാസികള്‍ക്കും കര അതിര്‍ത്തികളിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടാണ് സൗദി അറേബ്യയുടെ നടപടി.

സൗദിയില്‍ നിന്ന് സ്വകാര്യ വാഹനങ്ങളില്‍ ഖത്തറിലേക്ക് പ്രവേശിക്കുന്ന ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും, പ്രവാസികള്‍ക്കും ഖത്തറില്‍ നിന്ന് മുന്‍കൂട്ടി നേടിയിട്ടുള്ള എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധമാണ്. ഇത്തരം വാഹനങ്ങള്‍ക്ക് ഖത്തറില്‍ പ്രവേശിച്ച ശേഷം ഉപയോഗിക്കുന്നതിനുള്ള പാര്‍ക്കിംഗ് റിസര്‍വേഷനും നിര്‍ബന്ധമാണ്.ഈ നിബന്ധനകള്‍ പാലിക്കാത്ത വാഹനങ്ങളെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നതല്ല. ഇത്തരം വാഹനങ്ങളെ അതിര്‍ത്തിയില്‍ നിന്ന് മടക്കി അയക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം,ഉയർന്ന തസ്തികകളിൽ ഉള്ളവർക്ക് മാത്രമേ ഹയ്യ കാർഡില്ലാതെ ഖത്തറിൽ പ്രവേശനം അനുവദിക്കുന്നുള്ളൂ എന്നാണ് വിവരം.ഓൺ അറൈവൽ വിസ ലഭിക്കാൻ അർഹതയുള്ളവരെ മാത്രമേ ഇത്തരത്തിൽ ഖത്തറിലേക്ക് വരാൻ അനുവദിക്കുന്നുള്ളൂ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News