Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
ആഭ്യന്തര ആയുധ നിര്‍മ്മാണത്തിനായി 2,000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിട്ട് സൗദി അറേബ്യ

February 22, 2021

February 22, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


റിയാദ്: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ തദ്ദേശീയമായി ആയുധങ്ങളും സൈനിക സംവിധാനങ്ങളും ഉല്‍പ്പാദിപ്പിക്കാനായി 2,000 കോടി ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. 2030 ഓടെ സൈനിക ബജറ്റിന്റെ പകുതിയെങ്കിലും പ്രാദേശികമായി ചെലവഴിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും സൗദി മിലിറ്ററി ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ മേധാവി പറഞ്ഞു. 

'അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ സൗദി അറേബ്യയിലെ സൈനിക വ്യവസായത്തില്‍ 1000 കോടി ഡോളര്‍ ചെലവിടും. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിനായും അത്ര തന്നെ തുക ഞങ്ങള്‍ ചെലവഴിക്കും.' -ജനറല്‍ അതോറിറ്റി ഫോര്‍ മിലിറ്ററി ഇന്‍ഡസ്ട്രീസ് (ഗാമി) ഗവര്‍ണര്‍ അഹമ്മദ് ബിന്‍ അബ്ദുല്‍അസീസ് അല്‍ ഒഹാലി പറഞ്ഞു. അബുദാബിയില്‍ നടന്ന ഡിഫന്‍സ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

2030 ഓടെ മിലിറ്ററി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിനായി ചെലവിടുന്ന തുക സൈനിക ബജറ്റിന്റെ 0.2 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി ഉയര്‍ത്താനാണ് രാജ്യം പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമുള്ള ആയുധ വില്‍പ്പന അമേരിക്ക താല്‍ക്കാലികമായി മരവിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് സൗദിയുടെ പ്രഖ്യാപനം. സൗദിയ്ക്കുള്ള യുദ്ധോപകരണങ്ങളും യു.എ.ഇയ്ക്കുള്ള എഫ്-35 യുദ്ധവിമാനങ്ങളും ഉള്‍പ്പെടെയുള്ള വില്‍പ്പനയാണ് അമേരിക്കയിലെ ജോ ബെയ്ഡന്‍ ഭരണകൂടം മരവിപ്പിച്ചത്. 

യെമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യമാണ് ഈ നടപടിയ്ക്ക് പിന്നില്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് മറ്റ് രാജ്യങ്ങളോടും വിവിധ കോണുകളില്‍ നിന്നായി ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News