Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
സൗദിയിൽ മക്കയൊഴികെയുള്ള പ്രദേശങ്ങളിൽ കർഫ്യു ഇളവ് പ്രാബല്യത്തിൽ വന്നു 

April 26, 2020

April 26, 2020

റിയാദ് : റമദാൻ കണക്കിലെടുത്ത് സൗദി അറേബ്യയിൽ ലോക്ക്ഡൗണിൽ  ഇളവുകൾ നിലവിൽ വന്നു. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ്  സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  ഇതനുസരിച്ച്  മെയ് 13 വരെ രാവിലെ ഒൻപത് മുതൽ വൈകീട്ട് 5 മണി വരെ പൊതുജനത്തിന് നിരത്തിലിറങ്ങാം. അതേസമയം മക്കയിലും, റെഡ്സോണിലുള്ള പ്രദേശങ്ങളിലും 24 മണിക്കൂർ കർഫ്യു തുടരും. നേരത്തെ റെഡ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലും ഇളവ് ബാധകമാവില്ല.ഇവിടെയുള്ള ജനങ്ങള്‍ പുറത്തിറങ്ങാതെ അകത്ത് തുടരണം. ബാക്കിയുള്ള എല്ലാ മേഖലകളിലും രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ ജനങ്ങള്‍ക്ക് പുറത്ത് പോകാം. ബാക്കി സമയങ്ങളില്‍ കര്‍ഫ്യൂ തുടരും.

കച്ചവടസ്ഥാപനങ്ങൾക്കും മാളുകൾക്കും ഈ ദിവസങ്ങളിൽ പ്രവർത്തിക്കാൻ അനുവാദമുണ്ട്.. എന്നാൽ സാമൂഹ്യഅകലം നിർബന്ധമായ ബ്യൂട്ടിപാർലറുകൾ, ബാർബർഷോപ്പുകൾ, സ്പോർട്സ് ക്ലബ്ബുകൾ, സിനിമാ തിയേറ്ററുകൾ, റസ്റ്റോറന്റുകൾ എന്നിവയ്ക്ക് പ്രവർത്തന അനുമതി നൽകില്ലെന്നും  അധികൃതർ വ്യക്തമാക്കി. നേരത്തേ, കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സൗദി 24 മണിക്കൂർ നീണ്ടുനിന്ന കർഫ്യൂ നടപ്പിലാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.    


Latest Related News