Breaking News
കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം |
ജോ ബൈഡൻ ഇന്ന് ജിദ്ദയിലെത്തും,ഇസ്രായേൽ ഉൾപെടെയുള്ള എല്ലാ രാജ്യങ്ങൾക്കുമായി സൗദി വ്യോമപാത തുറന്നുകൊടുത്തു

July 15, 2022

July 15, 2022

ജിദ്ദ : അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഇന്ന് വൈകുന്നേരത്തോടെ ജിദ്ദയിൽ എത്തും.പ്രസിഡണ്ടായ ശേഷം ഇതാദ്യമായാണ് ബൈഡൻ സൗദി സന്ദർശിക്കുന്നത്.ജിദ്ദ അൽ സലാം കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.രണ്ടു ദിവസം സൗദിയിൽ തങ്ങുന്ന അദ്ദേഹം ജിസിസി ഉച്ചകോടിയിലും സംബന്ധിക്കുന്നുണ്ട്.

ഇതിനിടെ, സൗദി അറേബ്യയുടെ വ്യോമ പാത മുഴുവന്‍ അന്താരാഷ്ട്ര ഗതാഗതത്തിനുമായി തുറന്നുകൊടുക്കാനുള്ള സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി (ഗാക)യുടെ തീരുമാനത്തെ ബൈഡൻ സ്വാഗതം ചെയ്തു.വെള്ളിയാഴ്ച മുതല്‍ തീരുമാനം നടപ്പായി.

ഇതോടെ മുൻപ് തുറന്നുകൊടുക്കാത്ത ഇസ്രായേൽ ഉൾപെടെയുള്ള രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കും 'ഗാക'യുടെ നിബന്ധനകള്‍ക്ക് വിധേയമായി സൗദി അറേബ്യക്ക് മുകളിലൂടെ സഞ്ചരിക്കാനാവും. മൂന്ന് വന്‍കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആഗോള ഹബ്ബാക്കി സൗദി അറേബ്യയെ മാറ്റുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ഈ നീക്കമെന്ന് 'ഗാക' വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സുപ്രധാനമായ സൗദി വ്യോമ പാതയിലേക്ക് മുഴുവന്‍ വിമാന സര്‍വിസുകള്‍ക്കും പ്രവേശനം അനുവദിച്ചതോടെ വല മുറിയാത്ത അന്താരാഷ്‌ട്ര വ്യോമഗതാഗത ബന്ധം സ്ഥാപിതമാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര വ്യോമയാനം നടത്തുന്ന യാത്രാ വിമാനങ്ങള്‍ തമ്മില്‍ വിവേചനം പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന 1944-ലെ ചിക്കാഗോ ഉടമ്ബടിക്ക് അനുസൃതമായാണ് സൗദി അറേബ്യയുടെ പുതിയ തീരുമാനമെന്നും ഗാക അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News