Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മറ്റു വഴിയില്ല,ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ സൗദി തയാറെടുക്കുന്നതായി റിപ്പോർട്ട്

September 16, 2021

September 16, 2021

ജിദ്ദ : ഇസ്രായേൽ തയ്യാറാക്കിയ മിസൈൽ പ്രതിരോധ ഉപകരണങ്ങൾ സൗദി അറേബ്യ  വാങ്ങിയേക്കും. അമേരിക്ക സൗദിയിൽ സ്ഥാപിച്ച മിസൈൽ പ്രതിരോധ ഉപകരണങ്ങൾ എടുത്തുകളഞ്ഞതോടെയാണ് രാജ്യം പുതിയ വഴി തേടുന്നത്. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അമേരിക്ക മിസൈൽ  പ്രതിരോധ സംവിധാനങ്ങൾ പിൻവലിച്ചത് സൗദിക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്.

കഴിഞ്ഞ വാരമാണ് റിയാദിനടുത്തുള്ള പ്രിൻസ് സുൽത്താൻ എയർ ബേസിലെ പ്രതിരോധഉപകരണങ്ങൾ അമേരിക്ക എടുത്തുമാറ്റിയത്. യമനിലെ ഹൂത്തി വിമതരുടെ ആക്രമണഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ അമേരിക്കയുടെ ഈ നീക്കത്തിന് പിന്നാലെ സൗദി ഇസ്രായേലിനെ സമീപിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. റാഫേൽ എന്ന കമ്പനിയുടെ "അയേൺ ഡോം", ഇസ്രായേൽ സാങ്കേതിക വിദഗ്ധർ നിർമിച്ച "ബറാക്ക് ഇആർ" എന്നീ ഉപകരണങ്ങളാണ് സൗദി പരിഗണിക്കുന്നത്. ഈ വ്യാപാരം നടന്നില്ലയെങ്കിൽ റഷ്യയെയോ ചൈനയെയോ ആശ്രയിക്കാനും സൗദി തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 


Latest Related News