Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
വീട്ടില്‍ ഖുര്‍ആന്‍ പഠിപ്പിച്ചതിന് വനിതാ പണ്ഡിതയെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു

February 16, 2021

February 16, 2021

റിയാദ്: പ്രമുഖ പണ്ഡിതയായ ഐഷ അല്‍ മുഹാജിരിയെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു. വിശുദ്ധ നഗരമായ മക്കയിലെ വീട്ടില്‍ വച്ച് ഖുര്‍ആന്‍ പഠിപ്പിക്കുകയും ഓതുകയും ചെയ്തതിനാണ് 65 കാരിയായ ഐഷയെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തത്. സൗദി രഹസ്യാന്വേഷണ വിഭാഗത്തിലെ 20 അംഗങ്ങളെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

സൗദി സര്‍ക്കാറിന്റെ അറസ്റ്റുകളെ കുറിച്ചും ആക്റ്റിവിസ്റ്റുകളെയും പ്രമുഖ വ്യക്തികളെയും അടിച്ചമര്‍ത്തുന്നതിനെ കുറിച്ചും നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രിസണ്‍സ് ഓഫ് കോണ്‍ഷ്യന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐഷയ്‌ക്കൊപ്പം മറ്റ് രണ്ട് സ്ത്രീകള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ ഒരാള്‍ക്ക് 80 വയസാണ് പ്രായം. രണ്ടാമത്തെ സ്ത്രീ തന്നെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. 

ഐഷയുടെ അറസ്റ്റിനെ കുറിച്ച് അന്വേഷിക്കുന്നവര്‍ - അവരുടെ മക്കള്‍ ഉള്‍പ്പെടെ - അറസ്റ്റ് ചെയ്യപ്പെടും എന്ന് സൗദിയുടെ ഭീഷണി ഉള്ളതായും പ്രിസണ്‍സ് ഓഫ് കോണ്‍ഷ്യന്‍സ് പറയുന്നു. അവരുടെ മക്കള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐഷയെ കുറിച്ച് അന്വേഷിക്കുന്ന ഏതൊരാളെയും തങ്ങള്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൗദി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 

സൗദിയിലെ തീരദേശ നഗരമായ ജിദ്ദയ്ക്ക് അടുത്തുള്ള ധഹ്ബാന്‍ ജയിലിലാണ് ഐഷ അല്‍ മുജാഹിരിയെ തടവിലാക്കിയിരിക്കുന്നത്. 

പണ്ഡിതന്മാര്‍, ഭരണകൂടത്തിന്റെ വിമര്‍ശകര്‍, ആക്റ്റിവിസ്റ്റുകള്‍, വനിതാ അവകാശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൗദി അറേബ്യ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്തരും ബഹുമാന്യരുമായ പുരോഹിതരെ പോലും സര്‍ക്കാര്‍ നയത്തെ കുറിച്ചോ സമകാലിക വിഷയങ്ങളിലോ തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ സൗദി അറസ്റ്റ് ചെയ്തിട്ടുണ്ട്. എയ്ദ് അല്ഡ ഖര്‍നി, അലി അല്‍ ഒമാരി, സഫര്‍ അല്‍ ഹവാലി, ഒമര്‍ അല്‍ മുക്ബില്‍, സല്‍മാന്‍ അല്‍ ഔദ തുടങ്ങിയവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പരിഷ്‌കരണ വാദികളായ ഇത്തരം ആളുകളെ ഭീഷണിയായാണ് സൗദി ഭരണാധികാരിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കാണുന്നത്. 

വിദേശ പണ്ഡിതന്മാരെയും മുഹമ്മദ് ബിന്‍ സല്‍മാന്‍ വെറുതെ വിട്ടിരുന്നില്ല. ചൈനയില്‍ നരകതുല്യമായ യാതന അനുഭവിക്കുന്ന ന്യൂനപക്ഷമായ ഉയ്ഗൂര്‍ മുസ്‌ലിം വിഭാഗത്തില്‍ പെട്ട ഐമിദുല്ല വൈലിയെ ചൈനീസ് സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ച് നവംബറില്‍ സൗദി അറേബ്യ അറസ്റ്റ് ചെയ്തിരുന്നു. ചൈനയില്‍ തടവിലായിരുന്ന ഇദ്ദേഹം തുര്‍ക്കിയിലേക്ക് രക്ഷപ്പെടുകയും പിന്നീട് സൗദിയില്‍ എത്തുകയുമായിരുന്നു. ഐമിദുല്ല വൈലിയെ സൗദി ചൈനയ്ക്ക് കൈമാറുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News