Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ആരാധകന്റെ ഫോൺ എറിഞ്ഞുടച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ, പിന്നാലെ മാപ്പുപറച്ചിൽ (വീഡിയോ)

April 10, 2022

April 10, 2022

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനോട് തോറ്റതിന്റെ രോഷം ആരാധകന് നേരെ തീർത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാദത്തിൽ. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് താരം, എവർട്ടൻ ആരാധകന്റെ ഫോൺ എറിഞ്ഞുടച്ചത്. 

സൂപ്പർ താരത്തിന്റെ പ്രവർത്തിയെ എതിർത്ത് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്രകടനം നടത്തിയതോടെ ക്രിസ്റ്റ്യാനോ മാപ്പപേക്ഷ നടത്തുകയും ചെയ്തു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഏറ്റുപറഞ്ഞ റൊണാൾഡോ, തന്റെ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരം കാണാൻ ഫോൺ നഷ്ട്ടപെട്ട വ്യക്തിയെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ക്ലബ്ബ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കായി നാലാം സ്ഥാനം നേടാൻ ശ്രമിക്കുന്ന യുണൈറ്റഡ്, എതിരില്ലാത്ത ഒരുഗോളിനാണ് എവർട്ടനോട്‌ തോറ്റത്.


Latest Related News