Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ വിസാ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു

October 05, 2021

October 05, 2021

കുവൈത്ത് സിറ്റി : കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ കുവൈത്തിലേക്ക് തൊഴിൽ വിസയ്ക്കും ബിസിനസ് വിസയ്ക്കും ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ അധികൃതർ ഒരുങ്ങുന്നു. രാജ്യത്തെ ഭക്ഷ്യോത്പാദന മേഖലയിൽ വിലകയറ്റം ഉണ്ടാവാതിരിക്കാനും, അവശ്യവസ്തുക്കൾക്ക് ദൗർലഭ്യം നേരിടാതെ ഇരിക്കാനുമാണ് ഈ നടപടിയെന്ന് മന്ത്രിസഭയുടെ ചുമതലയുള്ള ഷെയ്ഖ് ഹമദ് വ്യക്തമാക്കി.

ഭഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട മേഖലകളിലെ വിസകൾക്കാണ് ഇളവ് ലഭിക്കുക. ഫാമുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, മൽസ്യബന്ധനം തുടങ്ങിയ മേഖലയിൽ ഉള്ളവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അതേസമയം, കുവൈറ്റിലേക്ക് വരുന്നവർ വാക്സിനേഷൻ അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും, രാജ്യത്ത് എത്തിയാൽ ഉടൻ പീസിആർ ടെസ്റ്റ്‌ ചെയ്യണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക 


Latest Related News