Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തില്‍ 27 മുതല്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണം

June 25, 2021

June 25, 2021

കുവൈത്ത് സിറ്റി: ജൂണ്‍ 27 മുതല്‍ കുവൈത്തിലെ പൊതുസ്ഥലങ്ങളില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണം. മാളുകള്‍, റസ്റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വാക്്‌സിനെടുക്കാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. എന്നാല്‍ റസ്റ്റോറന്റുകളുടെയും ഷോപ്പുകളുടെയും ഉടമസ്ഥര്‍ക്ക് ഇത് ബാധകമല്ല.
കൊവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനില്‍ വാക്‌സിനേഷന്‍ വിവരങ്ങള്‍ കാണിക്കണം. ആപ്ലിക്കേഷനില്‍ രണ്ട് ഡോസുകള്‍ മുഴുവനായോ അല്ലെങ്കില്‍ ഒരു ഡോസ് മാത്രമായോ വാക്‌സിന്‍ സ്വീകരിച്ചതിനെ സൂചിപ്പിക്കുന്ന പച്ച അല്ലെങ്കില്‍ ഓറഞ്ച് കളര്‍ കോഡ് ഉള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാം. വാക്‌സിനെടുക്കാത്തതിനെ സൂചിപ്പിക്കുന്ന റെഡ് കളറാണെങ്കില്‍ പ്രവേശനം നിഷേധിക്കും.

 


Latest Related News