Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
ആർ.എസ്.സി അന്താരാഷ്ട്ര ബുക്ക് ടെസ്റ്റ്‌, വിജയികളെ പ്രഖ്യാപിച്ചു

December 03, 2021

December 03, 2021

മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച ബുക് ടെസ്റ്റ് സമാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിന് മത്സരാർത്ഥികളാണ് ഫൈനലിൽ പങ്കെടുത്തത്. 'തിരുനബി സഹിഷ്‍ണുതയുടെ മാതൃക' എന്ന ശീര്‍ഷകത്തില്‍ നടത്തിയ കാമ്പയിനിന്റെ ഭാഗമായാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ ബുക് ടെസ്റ്റ് സംഘടിപ്പിച്ചത്.

കേരളാ മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയാണ് ഫൈനല്‍ പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തിയത്. ജനറല്‍ വിഭാഗത്തില്‍ മംദൂഹ് അബ്ദുല്‍ ഫത്താഹ് (കേരള) സൈനബ് അബ്ദുറഹ്മാന്‍ (സൗദി അറേബ്യ, ഈസ്റ്റ്)എന്നിവരും, സ്റ്റുഡന്റ്‌സ് സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ശഹീര്‍ (സൗദി അറേബ്യ ഈസ്റ്റ്) സഫ മുനവ്വിറ (കേരള) എന്നിവരും,സ്റ്റുഡന്റ്‌സ് ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഉവൈസ് (ഖത്തര്‍) ശഹാന ഫാത്വിമ (സൗദി അറേബ്യ ഈസ്റ്റ്) എന്നിവര്രുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തിയത്. വിജയികള്‍ക്ക് ഒരുലക്ഷത്തിഅയ്യായിരം രൂപയും സര്‍ട്ടിഫിക്കറ്റുകളും ഡിസംബര്‍ 10 ന് നടക്കുന്ന പ്രവാസി സാഹിത്യോത്സവ് ഗ്രാന്റ് ഫിനാലെ വേദിയില്‍ സമ്മാനിക്കും. ജേതാക്കളെ ഗ്ലോബല്‍ ബുക്ടെസ്റ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അഭിനന്ദിച്ചു.


Latest Related News