Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
റമദാൻ പുണ്യം : ജമാൽ കശോഗി വധത്തിലെ പ്രതികൾക്ക് കുടുംബം മാപ്പ് നൽകി 

May 22, 2020

May 22, 2020

റിയാദ് : സൗദിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ കശോഗിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കശോഗിയുടെ കുടുംബം മാപ്പ് നൽകി. മകൻ സലാഹ് കശോഗി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.വിശുദ്ധ റമദാനിലെ അനുഗ്രഹീത രാവിൽ ക്ഷമിക്കുകയും മാപ്പു നൽകുകയും ചെയ്തവർക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകുമെന്നായിരുന്നു സലാഹ് കശോഗിയുടെ ട്വീറ്റ്.

വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി പൗരനുമായ ജമാല്‍ കശോഗി 2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്. കശോഗി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച സൗദി അറേബ്യ, കൊലയില്‍ പങ്കുള്ള അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ചതായും വ്യക്തമാക്കിയിരുന്നു. ഇതിനിടയില്‍ കശോഗിയുടെ കൊലപാതകത്തില്‍ സൗദി ഭരണകൂടത്തിന് നേരിട്ടു പങ്കുണ്ടെന്ന തരത്തില്‍ സി.ഐ.എയുടെ റിപ്പോര്‍ട്ടുകളും പുറത്തുവന്നത് സൗദി ഭരണകൂടത്തിന് തലവേദനയായിരുന്നു.ആറു പേരാണ് കേസിൽ പ്രതികളായി ജയിലിൽ കഴിയുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News