Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
സൗദിയിൽ ഖുർആൻ പാരായണമത്സരം, അഞ്ചര കോടിയുടെ സമ്മാനങ്ങൾ

January 29, 2022

January 29, 2022

റിയാദ് : സൗദി ഭരണാധികാരിയായ സൽമാൻ രാജാവ് നടത്തുന്ന കിങ് അബ്ദുൾ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം ഈ സെപ്റ്റംബറിൽ നടക്കുമെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. നാല്പത് വർഷങ്ങളായിനടന്നുവരുന്ന ഈ മത്സരത്തിൽ ആകെ അഞ്ചര കോടി രൂപയാണ് വിജയികൾക്ക് ലഭിക്കുക. 

ലോകത്തിന്റെ നാനാഭാഗങ്ങളിലും ഉള്ള കുട്ടികൾക്ക് ഖുർആനിലെ പാണ്ഡിത്യവും പാരായണത്തിലെ കഴിവും തെളിയിക്കാൻ വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സൗദി ഇസ്ലാമികകാര്യ മന്ത്രി ഷെയ്ഖ് അബ്ദുൾ ലത്തീഫ് ആലുഷെയ്ഖ് അറിയിച്ചു. മത്സരത്തിൽ പാരായണം, വ്യാഖ്യാനം, മനഃപാഠമാക്കൽ തുടങ്ങി വിവിധ ഘട്ടങ്ങൾ ഉണ്ടാവും. എല്ലാ രാജ്യങ്ങളിലെയും ഇസ്ലാമിക സ്ഥാപനങ്ങൾ മന്ത്രാലയങ്ങൾ അസോസിയേഷനുകൾ തുടങ്ങിയവയെ സൗദി മന്ത്രാലയം മത്സരത്തിന്റെ ഭാഗമാവാൻ ക്ഷണിച്ചിട്ടുണ്ട്.


Latest Related News