Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജോര്‍ദാനിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് രോഗികള്‍ മരിച്ച സംഭവത്തില്‍ ഖത്തര്‍ അനുശോചനം അറിയിച്ചു

March 14, 2021

March 14, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


അമ്മാന്‍: ജോര്‍ദാനിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് രോഗികള്‍ മരിച്ച സംഭവത്തില്‍ ഖത്തര്‍ അനുശോചനം അറിയിച്ചു. ജോര്‍ദാനിലെ ഖത്തര്‍ എംബസി ട്വിറ്ററിലൂടെയാണ് അനുശോചനമറിയിച്ചത്. 

'അല്‍ സാല്‍ത് ആശുപത്രിയിലെ അപകടത്തില്‍ മരിച്ചവര്‍ക്ക് ജോര്‍ദാനിലെ ഖത്തര്‍ എംബസി ആദരാഞ്ജലികള്‍ അറിയിക്കുന്നു. സര്‍വ്വശക്തനായ ദൈവത്തോട് അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.' -ഖത്തര്‍ എംബസി ട്വീറ്റ് ചെയ്തു. 

തലസ്ഥാനമായ അമ്മാനിലെ അല്‍ സാല്‍ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ശനിയാഴ്ചാണ് ദാരുണമായ അപകടം ഉണ്ടായത്. വൈദ്യുതി തടസം ഉണ്ടായതിനെ തുടര്‍ന്നാണ് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം മുടങ്ങിയത്. 

മണിക്കൂറുകളോളം ഓക്‌സിജന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് ഏഴ് രോഗികളാണ് ആശുപത്രിയില്‍ മരിച്ചത്. ഐ.സി.യുവിനെയും പ്രസവ വാര്‍ഡിനെയും കൊവിഡ് പ്രത്യേക വാര്‍ഡിനെയുമാണ് ഓസ്‌കിജന്‍ വിതരണം മുടങ്ങിയത് ബാധിച്ചതെന്ന് ജോര്‍ദാന്‍ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

അപകടത്തെ തുടര്‍ന്ന് ജനരോഷം ഉയര്‍ന്നതോടെ ജോര്‍ദാന്‍ ആരോഗ്യ വകുപ്പ് മന്ത്രി രാജി വച്ചു.

ഓക്‌സിജന്‍ വിതരണം മുടങ്ങിയപ്പോള്‍ രോഗികള്‍ക്ക് അടിയന്തിര ശുശ്രൂഷയായ സി.പി.ആര്‍ നല്‍കുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളൊന്നുമില്ലായിരുന്നുവെന്ന് രോഗികളുടെ കുടുംബാംഗങ്ങള്‍ അല്‍ ജസീറയോട് പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News