Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ചതുർരാഷ്ട്ര ഹാൻഡ് ബോൾ ടൂർണമെന്റ് : കുവൈത്തിനെതിരെ ഖത്തറിന് വിജയം

November 03, 2021

November 03, 2021

ദോഹ : അടുത്ത വർഷം അരങ്ങേറുന്ന ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി സൗഹൃദടൂർണമെന്റിൽ മത്സരിക്കാനിറങ്ങിയ ഖത്തറിന് ആദ്യ മത്സരത്തിൽ വിജയം. 32-19 എന്ന സ്കോറിനാണ് ഖത്തർ കുവൈത്തിനെ പരാജയപ്പെടുത്തിയത്. അഹ്മദ് മദാദി, യൂസുഫ് ബെനാലി എന്നിവർ ഖത്തറിനായി ആറുവീതം ഗോളുകൾ നേടി. 

സ്പാനിഷ് പരിശീലകൻ വലേറോ റിവേറ സ്‌ക്വാഡിലെ എല്ലാ താരങ്ങൾക്കും അവസരം കൊടുത്തപ്പോൾ, 12 വ്യത്യസ്ത താരങ്ങളാണ് ഖത്തറിനായി ഗോൾവല കുലുക്കിയത്. ആദ്യം പകുതിയിൽ 18-13 ന്റെ ലീഡ് സ്വന്തമാക്കിയ ഖത്തർ രണ്ടാം പകുതിയിൽ എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. ഇറാൻ, സൗദി എന്നീ രാജ്യങ്ങളും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടനമത്സരത്തിൽ ഇറാൻ സൗദിയെ 24-16 എന്ന സ്‌കോറിൽ പരാജയപ്പെടുത്തിയിരുന്നു.


Latest Related News